2013 ഡിസംബർ 3, ചൊവ്വാഴ്ച

കൊറ്റാളി ഭഗവതി ക്ഷേത്രം


കൊറ്റാളി ഭഗവതി ക്ഷേത്രം 
റൂട്ട്:-കണ്ണൂരില്‍ നിന്നും  തളിപ്പറമ്പ് ഹൈവേയില്‍ പള്ളിക്കുളം സ്റ്റോപ്പ്‌ പതിനഞ്ചു മിനുട്ട് നടന്നാല്‍ മതി 




പ്രതിഷ്ഠ പുതിയ ഭഗവതി 
പൂരമഹോല്‍സവം പ്രധാനം
 
 മാര്‍ച്ച്‌ 29 മുതല്‍ ഏപ്രില്‍ വരെ 
പുതിയ ഭഗവതിയുടെ വാള്‍ എഴുന്നള്ളിക്കല്‍ 

പൊടിക്കുണ്ട് കൊറ്റാളി പുതിയ റോഡ്‌ മുത്തപ്പന്‍ ക്ഷേത്രം


പൊടിക്കുണ്ട് കൊറ്റാളി പുതിയ റോഡ്‌ മുത്തപ്പന്‍ ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ തളിപ്പറമ്പ് റൂട്ടില്‍ പള്ളിക്കുളം സ്റ്റോപ്പ്‌ കൊറ്റാളിഭഗവതി ക്ഷേത്രം റോഡില്‍ കൂടി അഞ്ച്  മിനുട്ട് നടക്കാനുണ്ട് 

 15 വര്‍ഷത്തെ പഴക്കം 
വെള്ളിയാഴ്ച പൈങ്കുറ്റി
നിത്യവും ദീപാരാധന ശ്രീ രാഘവനാണ് മടയന്‍ 
തുലാം9നു പുത്തരി 

ജനുവരി 30 ഉത്സവം

ശ്രീ കുന്നാവ് മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം

 ശ്രീ കുന്നാവ് മുച്ചിലോട്ട്  ഭഗവതീ ക്ഷേത്രം 

റൂട്ട്- കുന്നാവ് ദുർഗ്ഗാ  ഭഗവതീ ക്ഷേത്രത്തിൽ  നിന്നും 100മീ അകലെ 

പ്രതിഷ്ഠ മുച്ചിലോട്ട്ഭഗവതി
 പത്തൊബതാം നൂറ്റാണ്ട്‌ 
സംക്രമ ദിവസങ്ങളിലും  ,നവരാത്രി ദിവസങ്ങളിലും പൂജ 

മറ്റ് ഹിന്ദു വിശേഷ ദിവസങ്ങളിലും പൂജയുണ്ട്  
വിഷ്ണുമൂർ ത്തി മതിലിനു വെളിയിൽ 
പിള്ളിമാടം 
ഗുരുസ്ഥാനം 

പള്ളിക്കുന്ന് പാലം പൊട്ടന്‍ ദൈവസ്ഥാനം


പള്ളിക്കുന്ന് പാലം പൊട്ടൻ  ദൈവസ്ഥാനം 
റൂട്ട്:- പള്ളിക്കുന്ന് പാലം പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ  നിന്ന് ദുർഗ്ഗാ  ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് റോഡ്‌ സൈഡിൽ  ബോർഡ്‌ ഉണ്ട് 




50വർ ഷം മുൻപ്‌  ഏറ്റുകാരൻ  കുമാരന്റെ കൂടെ പുളിങ്ങോത്തുനിന്നു അരയാക്കണ്ടി വീട്ടിൽ  വന്ന ദൈവം 

ദീപാരാധനയും മറ്റ് ചില പൂജകളും  (ഭക്ടരുടെ നേർച്ചയായി  )
സംസാര ശേഷി ഇല്ലാത്ത കുട്ടികൾ  ഉള്ള വീട്ടിൽ  നിന്നും മാതാപിതാക്കൾ  പൂജകൾക്കായി എത്തുന്ന സ്ഥാനം  


വടക്കയില്‍ ശ്രീഭഗവതി ക്ഷേത്രം പള്ളിക്കുന്ന് 
റൂട്ട് :-കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് റൂട്ടില്‍ 5കിമി പള്ളിക്കുന്ന് വനിതാ കോളേജ് സ്റ്റോപ്പ്‌ പള്ളിക്കുന്ന് റോഡില്‍ കൂടി അഞ്ച് മിനുട്ട് നടക്കാനുണ്ട്


ആദിശങ്കരന്‍ പ്രതിഷ്ടിച്ചത് എന്ന് സങ്കല്പം 
തകര്‍ന്നടിഞ്ഞ ഒരു ക്ഷേത്രത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ കാണാനുണ്ട് 
15  വര്‍ഷം മുന്‍പ്‌  ബാലാലയ പ്രതിഷ്ഠ നടന്നു 
ഭഗവതി,മൂകാംബിക, സരസ്വതി, മഹാലക്ഷ്മി എന്നീ സങ്കല്‍പ്പങ്ങള്‍ 
നിത്യവും ദീപാരാധന ഉണ്ട് 
പ്രേമദാസന്‍ ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നു 
നാഗസ്ഥാനം 

2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

സെൻട്രൽ ജയിൽ മുത്തപ്പൻക്ഷേത്രം


സെൻട്രൽ ജയിൽ മുത്തപ്പൻക്ഷേത്രം

കണ്ണൂർ -റൂട്ടിൽ തളിപ്പറമ്പ് സെൻട്രൽ ജയിലിനു  എതിർവശം 

ശ്രീ കൊബ്രക്കാവ് വയനാട്ടുകുലവൻ ദേവസ്ഥാനം ഇടച്ചേരി


ശ്രീ കൊബ്രക്കാവ് വയനാട്ടുകുലവൻ ദേവസ്ഥാനം ഇടച്ചേരി 
കണ്ണൂർ പള്ളിക്കുന്ന്GHSS നു എതിർ വശത്തുള്ള റോഡിൽ കൂടി   അര കിമി നടക്കാനുണ്ട് 



മുഖ്യ പ്രതിഷ്ഠ വയനാട്ടുകുലവൻ (150 കൊല്ലം  പഴക്കം )


കുടിവീരൻ,എടലാപുരത്ത് ഭഗവതി ,പുലിയൂർ കണ്ണൻ ഗുളികൻ എന്നീ 
പ്രതിഷ്ഠകൾ കൂടി

പുനപ്രതിഷ്ഠ കഴിഞ്ഞു 8 കൊല്ലമായി 

ദിവസവും ദീപാരാധനയുണ്ട് 

ജനുവരിയിൽ ഉത്സവം 
തെയ്യങ്ങൾ 
   
കക്കാടൻ കുബ്രം വീട്ടുകാരുടെ ക്ഷേത്രം 

ശ്രീ ഗുരു സമാധിസ്ഥാനം പള്ളിക്കുളം


 ശ്രീ ഗുരു സമാധിസ്ഥാനം പള്ളിക്കുളം 
കണ്ണൂർ -തളിപ്പറമ്പ് റൂട്ടിൽ പള്ളിക്കുളം സ്റ്റോപ്പ്‌ 
പ്രതിഷ്ഠ ഗുരു ഇരുപതാം നൂറ്റാണ്ട് 


പണ്ട് ഇവിടെ (പള്ളിക്കുളം  ) താമസിച്ചിരുന്ന ഒരു യോഗീശ്വരന്റെ സമാധി സ്ഥലം 
നിത്യവും ദീപാരാധനയുണ്ട് 

ഉത്സവാഘോഷങ്ങൾ ഇല്ല 

ശ്രീ പള്ളിക്കുളം മുത്തപ്പൻക്ഷേത്രം


ശ്രീ പള്ളിക്കുളം മുത്തപ്പൻക്ഷേത്രം
കണ്ണൂര്- തളിപ്പറമ്പ് റൂട്ടിൽ പള്ളിക്കുളം സ്റ്റോപ്പ്‌ 
പ്രതിഷ്ഠ മുത്തപ്പൻ  


ശ്രീ പള്ളിക്കുളം മഹാവിഷ്ണുക്ഷേത്രം


ശ്രീ പള്ളിക്കുളം മഹാവിഷ്ണുക്ഷേത്രം 


കണ്ണൂര് -തളിപ്പറമ്പ് റൂട്ടിൽ പള്ളിക്കുളം ബസ്റ്റോപ്പ്‌ 

മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണു 
ഉപ ദേവതമാർ  സുബ്രമണ്യൻ ,ഭുവനേശ്വരി ,അയ്യപ്പൻ ,നാഗം 



നാഗപ്രതിഷ്ഠ 
മഹാവിഷ്ണു ശ്രീകോവിലിന്റെ ഓവ് 

2013 ജൂലൈ 21, ഞായറാഴ്‌ച

ശ്രീ കാനത്തൂര്‍ മഹാവിഷ്ണുക്ഷേത്രം പള്ളിക്കുന്ന്


ശ്രീ  കാനത്തൂർ  മഹാവിഷ്ണുക്ഷേത്രം  പള്ളിക്കുന്ന് 
റൂട്ട്:- ഗവ :വിമെൻസ്  കോളേജ് സ്റ്റോപ്പിൽ  നിന്നു ഒരു  കിമി പടിഞ്ഞാറ്  
പ്രതിഷ്ഠ മഹാവിഷ്ണു  വാമനാവതാരം 
ഗണപതി ,ശാസ്താവ് 
ഉത്സവത്തിന്റെ ഭാഗമായ താഴികക്കുടം പ്രതിഷ്ഠ ( മാതൃഭുമി ഫോട്ടോ )

പ്രധാന ആഘോഷം  വൃശ്ചികം 7,8,9(നവംബർ  22,23,24) ഏകാദശി ഉത്സവം  
2500  വർ ഷത്തിലധികം പഴക്കം 
ഒരു ഐതിഹ്യം  പരശുരാമാനാൽ  പ്രതിഷ്ഠ നടത്തപ്പെട്ടു.ഒരുവെള്ളപൊക്കക്കാലത്ത് വിഗ്രഹം കടലിലേക്ക്‌ ഒലിച്ചുപോയി. വർഷങ്ങൾക്ക്‌ ശേഷം ഒരു മീൻ  പിടുത്തക്കാരന്നു  അത് കിട്ടുകയും അയാൾ  അത് കാട്ടുമാടം ഇല്ലം നമ്പൂതിരിയെ ഏല്പിക്കുകയും ചെയ്തു. കഥ കേട്ടറിഞ്ഞ ചിറക്കൽ  രാജാവ് ക്ഷേത്രം പണിതു
ഒരേക്രസ്ഥലത്ത് നിറഞ്ഞു നിൽക്കുന്ന ശ്രീകോവിൽ ,നമസ്കാരമണ്ഡപം,ഉപപ്രതിഷ്ഠകൾ ,ചുറ്റബലം,നടപ്പന്തൽ, കിണർ , കുളം എന്നിവയടങ്ങിയതാന്നു ക്ഷേത്ര ഘടന 
ദുർഗ്ഗയുടെ ശ്രീകോവിൽ 
മഹാവിഷ്ണുവിന്റെകൃഷ്ണശിലാ  വിഗ്രഹത്തിന്റെ ഇടത്ത് കൈ പൊട്ടിയതിനാൽവെള്ളി പൂശിയിട്ടുണ്ട് സോപാനത്തിൽ കൊബനാനയുണ്ട് ഗണപതി ,ശാസ്താവ് എന്നീ പ്രതിഷ്ഠകൾ 2000 ൽ നടന്നു .
ശാസ്താവ് 
  ദർശനസമയം രാവിലെ നാല് മുപ്പത്  മുതൽ പതിനൊന്നുവരെ വൈകുന്നേരംആറ്നാല്പത്തിയഞ്ചു മുതൽ  ഒബത് നാല്പത്തിയഞ്ചു വരെ
ബ്രമ്മരക്ഷസ്സ്  സ്ഥാനം വെളിയിൽ 
പ്രധാന വഴിപാടുകൾ  പാല്പായസം, പുഷ്പാഞ്ജലി, നിറമാല 
ഇപ്പോഴത്തെ തന്ത്രി കാട്ടുമാടം ഇല്ലത്ത് നിന്ന് ശാന്തിക്കാരൻ മലയാള ബ്രാമണൻ 

ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം പള്ളിക്കുന്ന്


ശ്രീ കുന്നാവ് ദുർഗ്ഗാദേവി ക്ഷേത്രം  പള്ളിക്കുന്ന് 

റൂട്ട് :-കണ്ണൂരിൽ  നിന്ന് അഞ്ച് കിമി വടക്ക്പടിഞ്ഞാറ് കൃഷ്ണമേനോൻ  കോളേജു ജംഗ്ഷൻ വഴി  രണ്ടു കിമി  പടിഞ്ഞാറ്‌അംബിക റോഡിൽ 

പടിഞ്ഞാറ്‌ മുഖമായ ജല ദുർഗ്ഗയാന്നു പ്രധാന  പ്രതിഷ്ഠ 
സുബ്രമണ്യൻ, ശിവൻ ,അയ്യപ്പൻ,ഭദ്രകാളി എന്നീ പ്രതിഷ്ഠകൾ വടക്ക് കിഴക്കായുള്ള ക്ഷേത്ര സമുച്ചയത്തിൽ 
ദർശന  സമയം  രാവിലെ  ആറ്മുതൽ പത്ത് വരെ 
വൈകുന്നേരം  ആറുമുതൽ എട്ടുവരെ 

വഴിപാടുകൾ   പുഷ്പാഞ്ജലി ,ശർക്കര പായസം ,ജലധാര ,രുദ്രപൂജ 
ഉത്സവം ശിവരാത്രി ,തൈപൂയ്യം, നവരാത്രി,മണ്ഡലകാലം

പ്രധാന പ്രതിഷ്ഠയുടെതെക്കായി മേൽക്കൂരയില്ലാത്ത നമസ്കാര മണ്ഡപത്തോടെയുള്ള വൃത്താകൃതിയിലുള്ള ശിവക്ഷേത്രം ഏറ്റവും പഴക്കമുള്ളത് 
സുബ്രമണ്യക്ഷേത്രം കോലത്തിരി നിർമ്മിച്ചതാണ് സമചതുരാകൃതിയിലുള്ള ദ്വിതല ശ്രീകോവിൽ 

ഏറ്റവും ഭംഗിയുള്ളതും ശക്തിയുള്ളതും പ്രതിഷ്ഠ ജല ദുർഗ്ഗയുടെതാന്നു. 
 പരശുരാമൻ  പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു 
1908 ൽ  ശ്രീ നാരായണഗുരു സന്ദർശിച്ചു
ജല ദുർഗ്ഗ  ഒരു കുളത്തിന്റെ നടുവിലാണ്  പിരമിഡ് ആകൃതിയിലാന്നുമേൽക്കൂര .
















ചിറക്കൽ കൊവിലകത്തിൽ നിന്നും 1958 ൽ HR & CEdepartment ഭരണം ഏറ്റെടുത്തു എക്സിക്യൂട്ടീവ് ഓഫീസറെ സഹായിക്കാൻ ഭക്തരുടെ ഒരു കമ്മിറ്റിയും ഉണ്ട്‌  തന്ത്രി മൂത്തേടത്ത് ഇല്ലത്ത് നിന്ന് ശാന്തിക്കാരാൻ മലയാള ബ്രാമണൻ