2013, ഡിസംബർ 3, ചൊവ്വാഴ്ച

കൊറ്റാളി ഭഗവതി ക്ഷേത്രം


കൊറ്റാളി ഭഗവതി ക്ഷേത്രം 
റൂട്ട്:-കണ്ണൂരില്‍ നിന്നും  തളിപ്പറമ്പ് ഹൈവേയില്‍ പള്ളിക്കുളം സ്റ്റോപ്പ്‌ പതിനഞ്ചു മിനുട്ട് നടന്നാല്‍ മതി 




പ്രതിഷ്ഠ പുതിയ ഭഗവതി 
പൂരമഹോല്‍സവം പ്രധാനം
 
 മാര്‍ച്ച്‌ 29 മുതല്‍ ഏപ്രില്‍ വരെ 
പുതിയ ഭഗവതിയുടെ വാള്‍ എഴുന്നള്ളിക്കല്‍ 

പൊടിക്കുണ്ട് കൊറ്റാളി പുതിയ റോഡ്‌ മുത്തപ്പന്‍ ക്ഷേത്രം


പൊടിക്കുണ്ട് കൊറ്റാളി പുതിയ റോഡ്‌ മുത്തപ്പന്‍ ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ തളിപ്പറമ്പ് റൂട്ടില്‍ പള്ളിക്കുളം സ്റ്റോപ്പ്‌ കൊറ്റാളിഭഗവതി ക്ഷേത്രം റോഡില്‍ കൂടി അഞ്ച്  മിനുട്ട് നടക്കാനുണ്ട് 

 15 വര്‍ഷത്തെ പഴക്കം 
വെള്ളിയാഴ്ച പൈങ്കുറ്റി
നിത്യവും ദീപാരാധന ശ്രീ രാഘവനാണ് മടയന്‍ 
തുലാം9നു പുത്തരി 

ജനുവരി 30 ഉത്സവം

ശ്രീ കുന്നാവ് മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം

 ശ്രീ കുന്നാവ് മുച്ചിലോട്ട്  ഭഗവതീ ക്ഷേത്രം 

റൂട്ട്- കുന്നാവ് ദുർഗ്ഗാ  ഭഗവതീ ക്ഷേത്രത്തിൽ  നിന്നും 100മീ അകലെ 

പ്രതിഷ്ഠ മുച്ചിലോട്ട്ഭഗവതി
 പത്തൊബതാം നൂറ്റാണ്ട്‌ 
സംക്രമ ദിവസങ്ങളിലും  ,നവരാത്രി ദിവസങ്ങളിലും പൂജ 

മറ്റ് ഹിന്ദു വിശേഷ ദിവസങ്ങളിലും പൂജയുണ്ട്  
വിഷ്ണുമൂർ ത്തി മതിലിനു വെളിയിൽ 
പിള്ളിമാടം 
ഗുരുസ്ഥാനം 

പള്ളിക്കുന്ന് പാലം പൊട്ടന്‍ ദൈവസ്ഥാനം


പള്ളിക്കുന്ന് പാലം പൊട്ടൻ  ദൈവസ്ഥാനം 
റൂട്ട്:- പള്ളിക്കുന്ന് പാലം പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ  നിന്ന് ദുർഗ്ഗാ  ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് റോഡ്‌ സൈഡിൽ  ബോർഡ്‌ ഉണ്ട് 




50വർ ഷം മുൻപ്‌  ഏറ്റുകാരൻ  കുമാരന്റെ കൂടെ പുളിങ്ങോത്തുനിന്നു അരയാക്കണ്ടി വീട്ടിൽ  വന്ന ദൈവം 

ദീപാരാധനയും മറ്റ് ചില പൂജകളും  (ഭക്ടരുടെ നേർച്ചയായി  )
സംസാര ശേഷി ഇല്ലാത്ത കുട്ടികൾ  ഉള്ള വീട്ടിൽ  നിന്നും മാതാപിതാക്കൾ  പൂജകൾക്കായി എത്തുന്ന സ്ഥാനം  


വടക്കയില്‍ ശ്രീഭഗവതി ക്ഷേത്രം പള്ളിക്കുന്ന് 
റൂട്ട് :-കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് റൂട്ടില്‍ 5കിമി പള്ളിക്കുന്ന് വനിതാ കോളേജ് സ്റ്റോപ്പ്‌ പള്ളിക്കുന്ന് റോഡില്‍ കൂടി അഞ്ച് മിനുട്ട് നടക്കാനുണ്ട്


ആദിശങ്കരന്‍ പ്രതിഷ്ടിച്ചത് എന്ന് സങ്കല്പം 
തകര്‍ന്നടിഞ്ഞ ഒരു ക്ഷേത്രത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ കാണാനുണ്ട് 
15  വര്‍ഷം മുന്‍പ്‌  ബാലാലയ പ്രതിഷ്ഠ നടന്നു 
ഭഗവതി,മൂകാംബിക, സരസ്വതി, മഹാലക്ഷ്മി എന്നീ സങ്കല്‍പ്പങ്ങള്‍ 
നിത്യവും ദീപാരാധന ഉണ്ട് 
പ്രേമദാസന്‍ ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നു 
നാഗസ്ഥാനം 

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

സെൻട്രൽ ജയിൽ മുത്തപ്പൻക്ഷേത്രം


സെൻട്രൽ ജയിൽ മുത്തപ്പൻക്ഷേത്രം

കണ്ണൂർ -റൂട്ടിൽ തളിപ്പറമ്പ് സെൻട്രൽ ജയിലിനു  എതിർവശം 

ശ്രീ കൊബ്രക്കാവ് വയനാട്ടുകുലവൻ ദേവസ്ഥാനം ഇടച്ചേരി


ശ്രീ കൊബ്രക്കാവ് വയനാട്ടുകുലവൻ ദേവസ്ഥാനം ഇടച്ചേരി 
കണ്ണൂർ പള്ളിക്കുന്ന്GHSS നു എതിർ വശത്തുള്ള റോഡിൽ കൂടി   അര കിമി നടക്കാനുണ്ട് 



മുഖ്യ പ്രതിഷ്ഠ വയനാട്ടുകുലവൻ (150 കൊല്ലം  പഴക്കം )


കുടിവീരൻ,എടലാപുരത്ത് ഭഗവതി ,പുലിയൂർ കണ്ണൻ ഗുളികൻ എന്നീ 
പ്രതിഷ്ഠകൾ കൂടി

പുനപ്രതിഷ്ഠ കഴിഞ്ഞു 8 കൊല്ലമായി 

ദിവസവും ദീപാരാധനയുണ്ട് 

ജനുവരിയിൽ ഉത്സവം 
തെയ്യങ്ങൾ 
   
കക്കാടൻ കുബ്രം വീട്ടുകാരുടെ ക്ഷേത്രം